KOYILANDY DIARY.COM

The Perfect News Portal

കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം.

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒന്നര വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പുരുഷൻമാർക്കും സന്ദർശകർക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിൽ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ആലപ്പുഴ സ്വദേശിനിയുടെ കുട്ടിയെ ആണ് അജ്ഞാതൻ എടുത്തുകൊണ്ട് പോയത്. കുട്ടിയുമായി ഒരാൾ പോകുന്നത് കണ്ട അമ്മ പിറകെ ഓടി കുട്ടിയെ തിരികെ വാങ്ങുകയായിരുന്നു.

ഏറെ നേരമായി ഇയാൾ വാർഡിലുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.  നിയന്ത്രിത മേഖലയിലേക്ക് അ‍ജ്ഞാതൻ കടന്നിട്ടും ആശുപത്രി അധികൃതർ സംഭവം അറിഞ്ഞില്ല. സംഭവത്തിനു ശേഷം ഇയാളെ കാണാതായി. സംഭവത്തെ കുറിച്ച് രേഖാമൂലം പരാതി ലഭിക്കാത്തതുകൊണ്ടാണ് അന്വേഷണം നടത്താത്തത് എന്നാണ് മെഡിക്കൽ കോളജിൻ്റെ വിശദീകരണം.

Share news