KOYILANDY DIARY.COM

The Perfect News Portal

അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് സമാപനം

കൊയിലാണ്ടി: സ്വാമി അയ്യപ്പൻ വിളികളോടെ കൊയിലാണ്ടിയിലെ പ്രസിദ്ധമായ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് സമാപനം. വൈകീട്ട് വൈരാഗി മഠത്തിൽ നിന്നും ആരംഭിച്ച പാലകൊമ്പെഴുന്നള്ളിപ്പ്, താലപ്പൊലിയോടുകുടി നഗരത്തിലൂടെ മേൽപ്പാലം വഴി മുത്താമ്പി റോഡിലൂടെ മണമൽ വഴി ക്ഷേത്രത്തിലെത്തിച്ചേർന്നു.
കേരളത്തിലെ ഏറ്റവും വലിയ ആനകളിലൊന്നായ തിരുവമ്പാടി ചന്ദ്രശേഖരൻ എഴുന്നള്ളിപ്പിന് ഭഗവാൻ്റെ തിടമ്പേറ്റി.. എഴുന്നള്ളിപ്പ് കടന്നു പോയ വഴികളിൽ വീടുകളിൽ ഭക്തജനങ്ങൾ ദീപം കത്തിച്ച് സ്വീകരണമൊരുക്കിയിരുന്നു. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തുമ്പോഴേക്കും ക്ഷേത്രവും പരിസരവും ഭക്തജനസഹസ്രങ്ങളാൽ നിറഞ്ഞിരുന്നു.
Share news