KOYILANDY DIARY.COM

The Perfect News Portal

റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് സമ്മേളനം

ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് സമ്മേളനം കൊയിലാണ്ടി C.H ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പുന : പരിശോധിക്കുക, മാസത്തെ വിതരണത്തിനായി പൂർണമായ അലോട്ട്മെന്റ് പൂർണ്ണമായി തന്നെ അനുവദിക്കുക, റേഷൻ കടകളിലൂടെ 90 ശതമാനം പുഴുങ്ങലരി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സംസ്ഥാന ജന : സെക്രട്ടറി ടി. മുഹമ്മദാലി ഉത്ഘാടനം ചെയ്തു, താലൂക്ക് പ്രസിഡണ്ട് പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, കെ. കെ. പരീത്, മാലേരി മൊയ്‌തു, കെ. ജനാർദ്ദനൻ, യു. ഷിബു, കെ. കെ. പ്രകാശൻ, പി. വി. സുധൻ, സുഗതൻ, വി. പി. നാരായണൻ, റഫീഖ്, രാമചന്ദ്രൻ, ഗോവിന്ദൻ കുട്ടി, ശശി മങ്ങര എന്നിവർ സംസാരിച്ചു.

Share news