KOYILANDY DIARY.COM

The Perfect News Portal

ട്രെയിനുകളില്‍ വൈദ്യ സഹായത്തിനുള്ള സൗകര്യം ലഭ്യമാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു

ഡല്‍ഹി:  യാത്രക്കാരുമായി പോകുന്ന എല്ലാ ട്രെയിനുകളിലും അവശ്യ മരുന്നുകളും ഡ്രസിങ് സാമഗ്രികളും അടങ്ങുന്ന ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ ലഭ്യമാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു. ഇതിനു പുറമേ കൂടുതല്‍ മരുന്നുകളും ഉപയോഗിച്ചശേഷം ഉപേക്ഷിക്കാവുന്ന മെഡിക്കല്‍ സാമഗ്രികളും അടങ്ങുന്ന ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ രാജധാനി, ശതാബ്ദി എക്സ്പ്രസ് പോലുള്ള തിരഞ്ഞെടുത്ത ചില ട്രെയിനുകളിലെ ട്രെയിന്‍ സൂപ്രണ്ടന്‍റ്, ഗാര്‍ഡ് എന്നിവരുടെ പക്കല്‍ ലഭ്യമാണ്.

ട്രെയിനുകളിലെ ജീവനക്കാര്‍ക്കും ഫസ്റ്റ് എയ്ഡ് സംബന്ധിച്ച പരിശീലനം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ട്രെയിനുകള്‍ക്കു മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനു സ്റ്റേഷനുകളില്‍ നിര്‍ത്തിയിടാവുന്നതാണ്. എല്ലാ സ്റ്റേഷനുകളിലെയും സ്റ്റേഷന്‍ മാസ്റ്ററുടെ പക്കല്‍ ആ പ്രദേശത്തെ ഡോക്ടര്‍മാരെയും ക്ലിനിക്കുകളെയും ആശുപത്രികളെയും സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാകും. റെയില്‍വേ ആശുപത്രികളുടെയും സംസ്ഥാന ഗവണ്‍മെന്‍റുകളുടെയും ആംബുലന്‍സ് സേവനങ്ങളും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാവുന്നതാണ്.

സുരക്ഷയ്ക്കുള്ള ഹെല്‍പ് ലൈന്‍ നമ്ബരിനു പുറമേ 138 എന്ന മൂന്നക്ക റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്ബരും യാത്രികര്‍ക്കായി നല്‍യിട്ടുണ്ട്. യാത്രക്കാര്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഈ നമ്ബരില്‍ വിളിച്ച്‌ ഡിവിഷണല്‍ കണ്‍ട്രോളില്‍ നിന്ന് അടിയന്തിര സഹായം ആവശ്യപ്പെടാവുന്നതാണ്. കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

Advertisements
Share news