KOYILANDY DIARY.COM

The Perfect News Portal

കൊല്ലത്ത് ട്രെയിൽ തട്ടി മരിച്ച അമ്മയെയും, കുഞ്ഞിനെയും തിരിച്ചറിഞ്ഞു

കൊയിലാണ്ടി: കൊല്ലം റെയിൽവെ ഗേറ്റിനു സമീപം ട്രെയിൽ തട്ടി മരിച്ച അമ്മയെയും, കുഞ്ഞിനെയും തിരിച്ചറിഞ്ഞു സിൽക്ക് ബസാർ കൊല്ലംവളപ്പിൽ സുരേഷിൻ്റെ ഭാര്യ. പ്രവിതയും 35, മകൾ അനിഷ്കയാണെന്നും (ഒരു വയസ്) ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം. ദൽഹി കൊച്ചുവേളി ട്രെയിനിനു മുന്നിൽ ചാടുകയായരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. മരണപ്പെട്ട യുവതിയുടെ രക്ഷിതാക്കൾ മോർച്ചറിയിലെത്തി മൃതദേഹംതിരിച്ചറിയുകയായിരുന്നു.

ചിതറിത്തെറിച്ച മൃതദേഹങ്ങൾ കൊയിലാണ്ടി അഗ്നിരക്ഷാ സേനയെത്തിയാണ് മോർച്ചറിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു. കെയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മണിക്കുർകൊണ്ട് ആളെ തിരിച്ചറിയാൻ സാധിച്ചു. അനാമിക മറ്റൊരു മകളാണ്. നാരായണൻ്റെയും, സതിയുടെയും മകളാണ് പ്രവിത. സഹോദരൻ പ്രബീഷ്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

Share news