സൂര്യപ്രകാശം ഏറ്റാല്‍ 80 കിലോ മീറ്റര്‍ ഓടുന്ന രാജ്യത്തെ ആദ്യ സോളാര്‍ ഓട്ടോ കൊച്ചിയില്‍ ഓടും

തോപ്പുംപടി: ആറു മണിക്കൂര്‍ സൂര്യപ്രകാശം ഏറ്റാല്‍ 80 കിലോ മീറ്റര്‍ ഓടുന്ന രാജ്യത്തെ ആദ്യ സോളാര്‍ ഓട്ടോ കൊച്ചിയില്‍ ഓടും. പകലാണ് ഓടുന്നതെങ്കില്‍ 120 കിലോ മീറ്റര്‍ വരെ ഓടാന്‍ കഴിയും. ബാറ്ററിയില്‍ ഓടുന്ന വാഹനം കൊച്ചിയിലെ ലൈഫ് വേ കമ്ബനിയാണു സോളര്‍ ഓട്ടോ ആയി രൂപാന്തരപ്പെടുത്തുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണു കമ്ബനി അവകാശപ്പെടുന്നത്.അഞ്ചു പേര്‍ക്കു കയറാവുന്ന ഓട്ടോയുടെ വശങ്ങള് തുറന്നതാണ്. ഓട്ടോയുടെ മേല്‍ക്കൂര ഒന്നര മീറ്റര്‍ വീതിയും ഒരു മീറ്റര്‍ വീതിയുമുള്ള സോളര്‍ പാനല്‍ ആണ്. വൈദ്യുതി ഉപയോഗിച്ചും ഓട്ടോയിലെ ബാറ്ററി ചാര്‍ജ് ചെയ്യാം.80 കിലോമീറ്റര്‍ ഓടാന്‍ രണ്ടു യൂണിറ്റ് വൈദ്യുതി വേണം. ബാറ്ററിയില്‍ ഓടുന്ന ഓട്ടോകള്‍ ആറു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്.ഓട്ടോയുടെ ഡിസൈന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഏകദേശം 1.25 ലക്ഷം രൂപ വരുന്ന ഓട്ടോയ്ക്ക് അറ്റക്കുറ്റപ്പണി കുറവാണെന്നു ലൈഫ് വേ ഡയറക്ടര്‍ ജോര്‍ജ്കുട്ടി കരിയാനപ്പള്ളി അവകാശപ്പെട്ടു. ഈ സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചിയിലൂടെ സോളര്‍ ഓട്ടോയുടെ കന്നിയാത്ര നടത്താനാണു ശ്രമം.
