KOYILANDY DIARY.COM

The Perfect News Portal

പെൺകുട്ടികൾക്കായുള്ള മൂത്രാശയ രോഗ നിർണ്ണ ക്യാമ്പ്

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസുത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രൈമറി സ്കൂളിലെ പെൺകുട്ടികൾക്കായുള്ള മൂത്രാശയ രോഗ നിർണ്ണ ക്യാമ്പ് പുക്കാട് എഫ് എഫ് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ അഞ്ഞൂറോളം പെൺകുട്ടികൾ പരിശോധനക്ക് റജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവങ്ങൂർ സി എച്ച് സി യിലെ ആരോഗ്യ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകുന്നു.

ആരോഗ്യ വിദ്യാഭ്യാസമിതി ചെയർപേഴ്സൺ അതുല്യ ബൈജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി പി മുരളിധരൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ സ്വാഗതവും, ഹെൽത്ത് സുപ്പർ വൈസർ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ക്യാമ്പ് അംഗങ്ങൾക്ക്  ഡോ ആയിഷ മൂത്രാശയ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു

Share news