KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് നിന്ന് കാണാതായ പെൺകുട്ടിയേയും കൂട്ടാളികളെയും പിടികൂടി

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുറുവങ്ങാട്ടെ പെൺകുട്ടിയെ കൂടെ കൂട്ടി.. ഒടുവിൽ കൂട്ടാളികളുമൊത്ത് കർണ്ണാകയിൽ പോലീസ് പിടിയിലായി.. കൊയിലാണ്ടി: കുറുവങ്ങാട് നിന്നും കാണാതായ 17 കാരിയൊണ് കണ്ടെത്തിയത്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

സി.ഐ. എൻ. സുനിൽകുമാറിൻ്റെ പ്രത്യേക അന്വേഷണത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ പോലീസ് നടത്തിയ വിദഗ്ദ പരിശോധനയിലാണ് പെൺകുട്ടിയെയും, കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കൽ മണ്ണാർക്കണ്ടി അൽ ഇർഫാത്തിൽ ഷംനാദ് (33)നെയുമാണ് കർണ്ണാടകയിലെ മടിവാളയിൽ വെച്ച് പിടികൂടിയത്.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് തട്ടികൊണ്ട് പോയതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. കൊയിലാണ്ടി പോലീസ്  അന്വേഷണ സംഘത്തിൽ എസ്.ഐ. വി.ആർ. അരവിന്ദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഒ.കെ. സുരേഷ്, വിനീഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ വി. മവ്യ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisements
Share news