അനധികൃതമായി സൂക്ഷിച്ചിരുന്ന 54 കുപ്പി മദ്യം കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി

കൊയിലാണ്ടി: കീഴൂര്‍ ഫാത്തിമ ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചിരുന്ന 54 കുപ്പി അനധികൃതമദ്യം കൊയിലാണ്ടി എക്സൈസ് സംഘം
പിടികൂടി. മദ്യം സൂക്ഷിച്ച മണ്ണന്‍ ചാലില്‍ ഫൈസലിനെയും അറസ്റ്റുചെയ്തു. മാഹിയില്നിന്ന്കൊണ്ടുവന്ന മദ്യമാണിതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ പി. സജിത്ത് കുമാര്‍, കെ.സി. കരുണന്, എം.സി. രഘുനാഥന്, പി. റഷീദ്, കെ.കെ. ശിവകുമാര്‍, ആര്. വിപിന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
