KOYILANDY DIARY.COM

The Perfect News Portal

രാമനാട്ടുകര –- വെങ്ങളം ബൈപാസിൽ പുതുതായി വരുന്നത്‌ ഏഴ്‌ മേൽപ്പാലങ്ങൾ

കോഴിക്കോട്‌: രാമനാട്ടുകര–- വെങ്ങളം ബൈപാസിൽ പുതുതായി വരുന്നത്‌ ഏഴ്‌ മേൽപ്പാലങ്ങൾ. നിലവിലുള്ള രാമനാട്ടുകര, തൊണ്ടയാട്‌ മേൽപ്പാലങ്ങൾക്ക്‌ സമാന്തരമായി പുതിയത്‌ നിർമിക്കും. പ്രധാന ജങ്‌ഷനുകളിൽ അഞ്ചെണ്ണമാണ്‌ പുതിയത്‌. എല്ലാ പാലങ്ങളുടെയും പണി അതിവേഗം പുരോഗമിക്കുകയാണ്‌.

രാമനാട്ടുകരയിൽ 14.5 മീറ്റർ വീതിയിലും 440 മീറ്റർ നീളത്തിലുമാണ്‌ പുതിയ പാലം. 14 തൂണുകൾക്കുമുകളിൽ സ്ഥാപിക്കാനുള്ള കോൺക്രീറ്റ് ഗർഡറുകളുടെ നിർമാണമാണ്‌ നടക്കുന്നത്‌. 16 എണ്ണം പൂർത്തിയായി. സെൻട്രൽ ഹോട്ടലിന് സമീപത്തുനിന്ന്‌ തുടങ്ങി നീലിത്തോട് വരെയാണ് പാലം.

തൊണ്ടയാട്‌ 380 മീറ്റർ നീളത്തിലാണ്‌ പാലം. ഇതിന്റെയും ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയാണ്‌ പുരോഗമിക്കുന്നത്‌. അഴിഞ്ഞിലം, പന്തീരാങ്കാവ്‌, ഹൈലൈറ്റ്‌ മാൾ, പൂളാടിക്കുന്ന്‌, വെങ്ങളം എന്നീ ജങ്‌ഷനുകളിലാണ്‌ മറ്റു മേൽപ്പാലങ്ങൾ. ഇതിന്റെ ജോലിയും പുരോഗമിക്കുകയാണ്‌. എല്ലാ പാലങ്ങളും ഒരുമിച്ച്‌ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

Advertisements

 

Share news