KOYILANDY DIARY.COM

The Perfect News Portal

പ്രതിഭാ സംഗമം – വിദ്യാർഥികളെ അനുമോദിച്ചു

കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ നടത്തിയ പ്രതിഭാ സംഗമം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുന്നാസ് കൺവൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ  നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി.
പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീക്ക് വടക്കയിൽ, പന്തലായനി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, നഗരസഭ ഉപാധ്യക്ഷൻ കെ. സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ജമീല സമദ് (തിക്കോടി), സി.കെ. ശ്രീകുമാർ (മൂടാടി), ഷീബമലയിൽ (ചെങ്ങോട്ടുകാവ്), ജനപ്രതിനിധികളായ അജ്നാഥ് കാച്ചിയിൽ, ഇ.കെ. അജിത്ത്, നിജില പറവ ക്കൊടി, സുധാകരൻ,
രാഷ്ട്രീയ പാർട്ടി രപ്രതിനിധികളായ ടി.കെ. ചന്ദ്രൻ, വി.വി. സുധാകരൻ, അഡ്വ. എസ്. സുനിൽ മോഹൻ, ജയ്കിഷ്, വി.പി. ഇബ്രാഹിം കുട്ടി, സുരേഷ് മേലേപ്പുറത്ത്, ടി.കെ. രാധാകൃഷ്ണൻ, കെ.ടി.എം. കോയ, എം. റഷീദ്, ടി.എൻ.കെ. അബ്ദുള്ള എന്നിവർ സംസാരിച്ചു.
Share news