KOYILANDY DIARY

The Perfect News Portal

പലഹാര നിര്‍മ്മാണത്തിന് പഴകിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതായും തെളിഞ്ഞു

കോഴിക്കോട്: പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കോഴിക്കോട് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണ്ടെത്തല്‍. പലഹാര നിര്‍മ്മാണത്തിന് പഴകിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതായും തെളിഞ്ഞു. കോഴിക്കോട് ഒരു ദിനം നിര്‍മ്മിക്കുന്നത് ഒരു ലക്ഷത്തോളം പലഹാരങ്ങളാണെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണക്കില്‍ നിര്‍മിക്കുന്നത് പത്തോളം സ്ഥാപനങ്ങളിലാണ്. പലതവണ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടും അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനാണ് ഭക്ഷ്യ വകുപ്പിന്റെ തീരുമാനം.

പാളയത്ത് ബോണ്ടയടക്കം നിര്‍മ്മിക്കുന്ന കേന്ദ്രത്തില്‍ ചീഞ്ഞ ഉരുളക്കിഴങ്ങുകള്‍ കൊണ്ടാണ് പലഹാരങ്ങള്‍ നിര്‍മിക്കുന്നത്. ദുര്‍ഗന്ധം പരത്തുന്ന ഉരുളക്കിഴങ്ങുകള്‍ കൂട്ടിയിട്ടിരുക്കുകയാണ്. പലതവണ നോട്ടീസ് നല്‍കിയിട്ടും അടച്ചു പൂട്ടാന്‍ നടത്തിപ്പുകാര്‍ തയ്യാറാകുന്നില്ലെന്നാണ് പരിശോധനയ്ക്കെത്തിയ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ഏലിയാമ്മ പറയുന്നത്. ഇന്നത്തെ പരിശോധനയില്‍ മാത്രം രണ്ട് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.