KOYILANDY DIARY.COM

The Perfect News Portal

ഒ. ഉദയചന്ദ്രന്റെ നിര്യാണത്തിൽ ‘റെഡ് കർട്ടൻ’ കലാവേദി അനുശോചിച്ചു

കൊയിലാണ്ടി: പ്രശസ്ത നാടക രചയിതാവും, സംവിധായകനുമായ ഒ. ഉദയചന്ദ്രന്റെ നിര്യാണത്തിൽ കൊയിലാണ്ടി ‘റെഡ് കർട്ടൻ’ കലാവേദി അനുശോചിച്ചു. എൻ.ഇ. ബൽറാം ഹാളിൽ ചേർന്ന യോഗത്തിൽ റെഡ് കർട്ടൻ  പ്രസിഡണ്ട് വി.കെ. രവി അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി മുനിസിപ്പൽ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ ഇ.കെ.അജിത്, നാടക പ്രവർത്തകരായ എം നാരായണൻ മാസ്റ്റർ (സൈമ), ഉമേഷ് കൊല്ലം, മൊയ്തു അരങ്ങാടത്ത്, കെ.വി. അലി, രാഗം മുഹമ്മദലി, എസ്. സുനിൽ മോഹൻ, കെ.എസ്. രമേഷ് ചന്ദ്ര എന്നിവർ സംസാരിച്ചു.

Share news