ഹരിതകർമ സേന തൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയ കൺവെൻഷൻ

കൊയിലാണ്ടി: ഹരിതകർമ സേന തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു. ഹരിത കർമസേന അംഗങ്ങൾക്ക് മുഴുവൻ ദിവസവും തൊഴിൽ ഉറപ്പു വരുത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സി.ഐ.ടി.യു.ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു.എം. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ ജില്ലാ പ്രസിഡണ്ട് ഭാഗീരഥി. കെ, ജില്ലാ സെക്രട്ടറി പി. ഗിരിജ, എം.എ. ഷാജി, എ. സോമശേഖരൻ, പി. സത്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. സത്യൻ (പ്രസിഡണ്ട്), വി.കെ. സിന്ധു (സെക്രട്ടറി), ബിന്ദു എൻ.പി (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.


