പ്രഭാത് എൻഡോവ്മെൻ്റ് മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് സമർപ്പിച്ചു

കൊയിലാണ്ടി: ചാത്തോത്ത് ശ്രീധരൻ നായർ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെൻ്റ് കൊയിലാണ്ടി ഗവ.മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് സമർപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാഘാടനവും എൻഡോവ്മെൽറ് സമർപ്പണവും, സ്കൂൾ ലൈബ്രററിയിലേക്കുള്ള ഗ്രന്ഥങ്ങളുടെ സമർപ്പണവും നിർവ്വഹിച്ചു. പുരസ്കാരം സ്കൂൾ പ്രിൻസിപ്പൽ ഇ.കെ. ഷൈനി ഏറ്റുവാങ്ങി.

പി.ടി.എ. പ്രസിഡൻ്റ് എ.അസീസ് അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ. അജിത്, പ്രധാനാധ്യാപിക കെ.കെ. ചന്ദ്രമതി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം. ബീന, റെഡ് കർട്ടൻ പ്രസിഡൻറ് വി.കെ. രവി, രാഗം മുഹമ്മദലി എന്നിവർ സംസാരിച്ചു.


