ജി.വി.എച്ച്.എസ്സ്.എസ്സ്.ന് പുതിയ ജേഴ്‌സികൾ വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരങ്ങൾക്ക് പുതിയ ജേഴ്‌സികൾ വിതരണം ചെയ്തു. കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഫോക്കസ് അക്കാദാമി, സ്പീഡ് സ്പോർട്സുമാണ്, പുതിയ ജേഴ്സികൾ നൽകിയത്. ചടങ്ങിൽ എച്ച്.എം. നിഷ ജേഴ്‌സി ഏറ്റുവാങ്ങി. മുൻ സർവീസസ് താരം കുഞ്ഞിക്കണാരൻ മുഖ്യാതിഥിയായിരുന്നു.

കെ. പ്രദീപൻ, സുരേഷ് മാസ്റ്റർ, നവാസ്, ശ്രീജിത്ത്, ഹരീഷ്, ശ്രീലാൽ പെരുവട്ടൂർ, ജയരാജ് പണിക്കർ, സുധീർ കൊരയങ്ങാട്, എഫ്.എം. നസീർ, റെജീന ടീച്ചർ, നവീന തുടങ്ങിയ വർസംബന്ധിച്ചു.


