കൊയിലാണ്ടിയിൽ 7 ലക്ഷത്തോളം രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ലഹരി വേട്ട.. ഹൻസ് 645 പാക്കറ്റ്, കൂൾ പിസ്റ്റ് 370 പാക്കറ്റ്, ചുക്ക് 21 പാക്കറ്റ്, ബ്ലാക്ക് കോട്ട് 4.. കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ഇതിന് 7 ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ്. കരുനാഗപ്പള്ളികുലശേഖരപുരം കാട്ടുകുറ്റിയിൽ അൻസാർ (40) നെയാണ് അറസ്റ്റ് ചെയ്തത്. ഹൻസ് 645 പാക്കറ്റ്, കൂൾ പിസ്റ്റ് 370 പാക്കറ്റ്, ചുക്ക് 21 പാക്കറ്റ്, ബ്ലാക്ക് കോട്ട് 4 തുടങ്ങി പന്ത്രണ്ടായിരം ത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് കൊയിലാണ്ടി പോലീസ് പിടികുടിയത്. കെ.എ. 02 എ.എൻ. 4940 മഹീന്ദ്ര എക്സ്യുവി കാറിൽ നിന്നാണ് പിടികൂടിയത്.


വാഹന പരിശോധനയ്ക്കിടെ കൊയിലാണ്ടി ടൗണിൽ വെച്ച് സി.ഐ.എൻ. സുനിൽകുമാർ, എസ്.ഐ. ദിലീഫ് മഠത്തിൽ സി.പി.ഒ. ഗംഗേഷ് തുടങ്ങിയവരുടെ സംഘമാണ് വിദഗദ്മായി അറസ്റ്റ് ചെയ്തത് കാറും കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനയ്ക്കിടെ ചോദ്യം ചെയ്യുമ്പോൾ സംശയം തോന്നുകയായിരുന്നു. പിന്നീട് ഓടാനുള്ള നീക്കത്തിനിടെ മൽപിടുത്തത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഏകദേശം ആറ് ലക്ഷത്തോളം വിലവരുന്നതാണ് ഉൽപ്പന്നങ്ങൾ.


