പ്രോജ്ജ്വലം 2.0 ക്ലാസുകൾക്ക് തുടക്കമായി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ പ്രോജ്ജ്വല ത്തിന്റെ രണ്ടാം ഘട്ട ക്ലാസുകൾക്ക് തുടക്കമായി. പ്രോജ്ജ്വലം 2.0 ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ ഉദ്ഘാടനം ചെയ്തു.സാഹിത്യകാരനും അധ്യാപകനും ആയ ശശി കോട്ടിൽ മുഖ്യാതിഥിയായി. നിർവ്വഹണ ഉദ്യോഗസ്ഥൻ വി അരവിന്ദൻ, റിപ്പോർട്ട് അവതരിപ്പിച്ചു.

ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചയത്ത് പരിധിയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള പ്രതിഭാപോഷണ പരിപാടിയാണ് പ്രോജ്ജ്വലം. വത്സൻ പല്ലവി സ്വാഗതവും ഗീത മുല്ലോളി നന്ദിയും പറഞ്ഞു.

