വടകര പോലീസ് സ്റ്റേഷനിലെ കൂട്ട സ്ഥലമാറ്റം സ്റ്റേഷൻ പ്രവർത്തനം താളം തെറ്റി
കോഴിക്കോട് : വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് സ്റ്റേഷൻ കോമ്പൗണ്ടിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവത്തിൽ വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റം സ്റ്റേഷൻ പ്രവർത്തനം താളം തെറ്റി. നിലവിൽ നാല് പേരെ സസ്പെൻ്റ് ചെയ്തിട്ടും ‘ഡ്യൂട്ടിയിൽ ഇല്ലാത്തവരും ലീവിലായവരുമൊക്കെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് പോലീസ് സേനയിൽ അമർഷം പുകയുന്നത് മാത്രമല്ല സംഭവത്തെ തുടർന്ന് സസ്പെപെൻറ് ചെയ്യപ്പെട്ട നാല് പോലീസുദ്യോഗസ്ഥർ ഇപ്പോഴും ഒളിവിലാണ് ഇവരുടെ പേരിൽ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്നാണ് അറിയുന്നത്.

ഇത് ഭയന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഇവർ ഹാജരാകാത്തതെന്നാണ് അറിയുന്നത്. കോഴിക്കോട് റൂറൽ സ്റ്റേഷൻ പരിധിയിൽ കാപ്പാട് ടുറിസം പോലീസ്, വടകര കോസ്റ്റൽ പോലീസ്റ്റേഷൻ അടക്കം 23 പോലീസ്റ്റേഷനുകളാണുള്ളത്. ഇവിടെ നിന്നൊക്കെയാണ് വടകരയിലേക്ക് പോലീസുകാരെ നിയമിക്കുന്നത്. ഇത് തന്നെ പോലീസുകാരിൽ മാനസികമായ പിരിമുറുക്കം സൃഷ്ടിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. യാതൊരു തെറ്റും ചെയ്യാത്ത 23 പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരെയൊണ് വടകരയിലേക്ക് മാറ്റുന്നത് ഇതാണ് അമർഷത്തിനു കാരണം.


സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കോഴിക്കോട് ഡി.വൈ.എസ്.പി. സജീവനാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. വാഹനം തട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് സജീവനെ കസ്റ്റഡിയിലെടുത്തിരുന്നത്. സ്റ്റേഷൻ വളപ്പിൽ തന്നെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. പോസ്റ്റുോർട്ടം റിപ്പോർട്ടം ഇന്ന് ലഭ്യമാകും.


