ഉരുപുണ്യകാവിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി

കൊയിലാണ്ടി: പിതൃമോക്ഷത്തിനായി മൂടാടി ഉരുപുണ്യകാവിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളിലും, കടലോരത്തും, പുഴയോരങ്ങളിലും, വീടുകളിലും ബലിതർപ്പണം നടത്തി ആത്മ സായൂജ്യമടഞ്ഞു. പുലർച്ചെ 4 മണി മുതൽ ഇവിടെ തർപ്പണം ആരംഭിച്ചു.. ബലിദ്രവ്യങ്ങൾ പ്രത്യേക കൗണ്ടറുകളിൽ നിന്നും വിതരണം ചെയ്തു. ഒരേ സമയം 750 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമൊരുക്കിയിരുന്നു. സുരക്ഷയുടെ ഭാഗമായി കൊയിലാണ്ടി പോലീസ്, അഗ്നി രക്ഷാ സേന,, കോസ്റ്റ് ഗാർഡ്. എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കിയിരുന്നു

വലിയ തോതിൽ ക്ഷേത്രത്തിലെത്തുന്നവരുടെ തിരക്ക് കൂടിയതോടെ ദേശീയപാതയിലും, തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസ് നിയന്ത്രിച്ചു. സുരക്ഷയുടെ ഭാഗമായി പുലർച്ചെ ഒരു മണി മുതൽ വാഹനങ്ങൾ ക്ഷേത്രത്തിലെക്ക് കടത്തിയിരുന്നില്ല, കടലിലേക്ക് ഇറങ്ങാനും സേനകൾ ആരേയും അനുവദിച്ചിരുന്നില്ല. 100 ഓളം പോലീസുകാരെയും വിന്യസിച്ചു. മഫ്ടിയിൽ പോലീസുകാരും, രഹസ്യ പോലീസും, എലത്തൂർ കോസ്റ്റ് ഗാർഡ് പോലീസും കടലോരത്ത് വടം കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. ആരോഗ്യ വകുപ്പിൻ്റെ സേവന വച്ചുണ്ടായിരുന്നു.



കൊയിലാണ്ടി കടലോരത്ത് ഉപ്പാലക്കണ്ടി ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിതർപ്പണത്തിനായി നൂറ് കണക്കിനാളുകൾ എത്തി, കണയങ്കോട് കിടാരത്തിൽ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യന്നിൽ പുഴയോരത്ത് ബലിതർപ്പണത്തിന് നൂറ് കണക്കിനാളുകളാണ് എത്തിയത്. സി.പി. സുഖലാലൻ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. സംസ്ഥാന പാതയിൽ ഗതാഗത കുരുക്കുണ്ടായി. വീടുകളിലും നിരവധി പേർ ബലിതർപ്പണം നടത്തി.


