ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ വിജയോത്സവം

കൊയിലാണ്ടി : ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ നിന്ന് 2021 – 22 അദ്ധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ വിജയോത്സവം നടത്തി. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തന്നൂരാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് പി..പി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് വി.പി. സുചേതവ. നഗരസഭ കൗൺസിലർമാരായ വി.കെ. സുധാകരൻ, കെ.കെ. വൈശാഖ്, എസ്.എം.സി. അംഗങ്ങളായ യു.കെ. രാജൻ. എം.പി., ബാബുരാജ് സി.എം., സുനിലേശൻ., മദർ പി.ടി.എ. പ്രസിഡണ്ട് എൻ.വി. സിനി അസിസ്റ്റൻറ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോക്ടർ വിജുല കെ. എന്നിവർ സംസാരിച്ചു.


