നിർദ്ധനർക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണം

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നിർദ്ധനർക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണം കോഴിക്കോട് സൗത്ത് മണ്ഡലം റിയാദ് കെ.എം.സി.സി ഹറാജ് പ്രസിഡണ്ട് കെ.ടി റാഫി ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് നഴ്സ് ഷെർലി അനിൽ മുഖ്യാതിഥിയായി.

റിലീഫ് ഫണ്ട് ഷെർലിയിൽ നിന്നും സാബിറ പൈക്കാട്ട് ഏറ്റുവാങ്ങി. പി. മുഹമ്മദ് ബഷീർ, റീജ കക്കോടി എന്നിവര് സംസാരിച്ചു. എം.ടി സാബിറ സ്വാഗതവും കെ.എം മുനീറ നന്ദിയും പറഞ്ഞു.


