KOYILANDY DIARY

The Perfect News Portal

പാവക്ക റോസ്റ്റ്

ചേരുവകള്‍

പാവക്ക – 1 ഉള്ളി – 2… തക്കാളി – 1 പച്ചമുളക് – 2 വേപ്പില ഇഞ്ചി – ചെറിയകഷണം വെളുത്തുള്ളി – 4-5മുളക്പൊടി – 1 ടിസ്പൂണ്‍ മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍ കുരുമുളക്പൊടി – കാല്‍ ടിസ്പൂണ്‍ഗരംമസാല – അര ടിസ്പൂണ്‍ ഉപ്പ് ഓയില്‍ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

Advertisements

പാവക്ക നേര്‍മയായി അരിഞ്ഞുവെക്കുക. ശേഷം കാല്‍കപ്പ് എണ്ണ ചുടാക്കി നന്നായി വഴറ്റിയെടുക്കുക. പാവക്ക ചുരുങ്ങി, നേരത്തെഉണ്ടായിരുന്നതിന്ടെ പകുതി അളവ് ആകുംവരെ വഴറ്റണം. ശേഷം എണ്ണയില്‍നിന്നു കോരി മാറ്റി വെക്കുക.

2 ടേബിള്‍സ്പൂണ്‍ എണ്ണ ചുടാക്കി, ഇഞ്ചി പൊടിയായി അരിഞ്ഞുചേര്‍ത്തു വഴറ്റുക. ശേഷം ഉള്ളി ചേര്‍ക്കുക. വഴന്നുവന്നാല്‍ തക്കാളി, വെളുത്തുള്ളി ചതച്ചത് എന്നിവ കൂടി ചേര്‍ക്കുക. എല്ലാം നന്നായി വഴന്നുവന്നാല്‍, വേപ്പില, ഉപ്പ്, പൊടികള്‍ എന്നിവ ചേര്ത്തു വഴറ്റി പാവക്ക ചേര്‍ക്കുക. നന്നായി മിക്സ് ചെയ്ത്, പാകമായാല്‍ തീ ഓഫ് ചെയ്യാം.