നെയ്യാറ്റിൻകരയിൽ നഴ്സിംഗ് വിദ്യാർത്ഥിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർഥിയുടെ കാലിലൂടെ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് കയറിയിറങ്ങി. നഴ്സിംഗ് വിദ്യാർത്ഥിയും പൂവാർ സ്വദേശിനിയുമായ അജിതയുടെ ഇരു കാലിൽ കൂടെയും ബസ് കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ അജിതയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്ലാസിൽ പോവുകയായിരുന്ന അജിതയുടെ ഇരുചക്ര വാഹനത്തിൽ തട്ടിയായിരുന്നു അപകടമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

