താലിബാൻ മോഡൽ ആക്രമണം; രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്‌റ്റിൽ

ബാലുശേരി: ഡിവൈഎഫ്ഐ പ്രവർത്തകൻ പാലോളിമുക്ക് വാഴേന്റെ വളപ്പിൽ ജിഷ്‌ണുരാജിനെ താലിബാൻ മോഡലിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ. പാലോളി പെരൂളിപ്പൊയിൽ മുഹമ്മദ് ഫായിസ് (25) പുത്തലത്ത് കണ്ടിമുർഷിദ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഏഴ് മുസ്ലിംലീഗ് പ്രവർത്തകരും നാല് എസ്ഡിപിഐ പ്രവർത്തകരുമുൾപ്പെടെ പതിമൂന്ന് പേർ റിമാൻഡിലായി.

