വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് മലയാളികള്‍ മരിച്ചു

മംഗളൂരു: മംഗളൂരുവിനടുത്ത് കജബൈലുവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(45) കോട്ടയം സ്വദേശി ബാബു(46) ആലപ്പുഴ സ്വദേശി സന്തോഷ് എന്നിവരാണ് മരിച്ചത്. തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ നാലുപേരെയും ഏറെ നേരം കഴിഞ്ഞാണ് പുറത്തെടുക്കാനായത്.

അപകടത്തില്‍പ്പെട്ടവരെല്ലാം ടാപ്പിങ് തൊഴിലാളികളാണ് കനത്തമഴ തുടരുന്നതിനിടെ ഇവര്‍ താമസിച്ചിരുന്ന വാടക വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം.


