കടൽക്ഷോഭത്തിൽ ഫൈബർ തോണി മറിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

കൊയിലാണ്ടി: ശക്തമായ കടൽക്ഷോഭത്തിൽ ഫൈബർ തോണി മറിഞ്ഞ്. മൂന്ന് തൊഴിലാളികൾക്ക് പരുക്ക്. മൂന്നപേരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. പരപ്പിൽ മൊയ്തീൻ കുട്ടി (69), കാരക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (45), പയ്യോളി സ്വദേശി മുസ്തഫ (55) തുടങ്ങിയവർക്കാണ് പരുക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച കാലത്ത് 10 മണിയോടെ കൊയിലാണ്ടി ഹാർബറിലെ പുറംകടലിലാണ് കടൽക്ഷോഭത്തിൽ തോണി മറിഞ്ഞത്. മൽസ്യബന്ധനം കഴിഞ്ഞ് തിരിച്ച് ഹാർബറിലേക്ക് വരുമ്പോഴായിരുന്നു അപകടം.

റൂബിയാൻ ഫൈബർ തോണിയാണ് മറിഞ്ഞത്. കടലിലേക്ക് തെറിച്ചുവീണ മത്സ്യതൊഴിലാളികളെ മറ്റൊരു തോണിയിലെ തൊഴിലാളികളാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. തോണി പാടെ തകർന്നിട്ടുണ്ട്, എഞ്ചിനും കേട് പറ്റി, വലയും നശിച്ചു., തോണിയിലെ മത്സ്യവും നശിച്ചു. വിവരമറിഞ്ഞ് കോസ്റ്റ് ഗാർഡ് കുതിച്ചെത്തി. തകർന്ന തോണിയും മറ്റും മൽസ്യതൊഴിലാളികളും, കോസ്റ്റ് ഹോം ഗാർഡും ചേർന്ന് ഹാർബറിലേക്ക് മാറ്റി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.


