കൂട്ടിയിട്ട ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയ പോത്തിനെ രക്ഷിച്ചു

കൊയിലാണ്ടി; ഇലക്ട്രിക് പോസ്റ്റിൽ കാല് കുടുങ്ങിയ പോത്തിനെ രക്ഷിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഉള്ളിയേരി ആലി മുതിരപറമ്പത് (Ho) ഉള്ള്യേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള പോത്താണ് ഇലക്ട്രിക് പോസ്റ്റിൽ രണ്ടുകാലും കുടുങ്ങി കിടന്നത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ അഗ്നിരക്ഷാസേന എത്തുകയും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പോസ്റ്റിന്റെ ഒരു ഭാഗം കട്ട് ചെയ്ത് വേർപ്പെടുത്തിയ ശേഷം ജെ.സി.ബി. ഉപയോഗിച്ച് പശുവിനെ ബെൽറ്റ് ഇട്ട് കുടുക്കി മുകളിലേക്ക് ഉയർത്തിയാണ് രക്ഷപ്പെടുത്തിയത്.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ യുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബാബു പി കെ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ (മെക്കാനിക്) ജനാർദ്ധനൻ ,ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഷിജു, ഹേമന്ദ്, സനൽരാജ്, ഷാജു, ഹോംഗാർഡ് ബാലൻ ടി പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.


