കയ്യെഴുത്ത് മാസികകളുടെ പ്രകാശനം ചരിത്രത്തിലേക്ക്

കൊയിലാണ്ടി: ചരിത്രമായി കയ്യെഴുത്ത് മാസികയുടെ പ്രകാശനം പ്രകാശനം കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടായിരത്തോളം കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ ഔപചാരികമായ പ്രകാശന ചടങ്ങാണ് ചരിത്രമായി മാറിയത്. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപാട്ട് പ്രകാശന കർമ്മം നിർവഹിച്ചു.

വയനാ വാരത്തോടനുബന്ധിച്ച് ഓരോ കുട്ടിയും സ്വന്തം കൃതികൾ പ്രസിദ്ധപ്പെടുത്തുക എന്ന വിശാലമായ ലക്ഷ്യമാണ് രണ്ടായിരത്തിലേറെ കൈയ്യെഴുത്ത് മാസികകൾ പുറത്തിറക്കാനായത്. പി ടി എ പ്രസിഡൻറ് വി. സുചീന്ദ്രൻ അധ്യക്ഷനായി. വാർഡ് കൗൺസിലർ എ. ലളിത ആശംസ ാ പ്രസംഗം നടത്തി.. പ്രദീപൻ കണിയാറക്കൽ, സി. സുരേഷ്, ശ്രീനേഷ് എന്നിവർ നേതൃത്വം നൽകി. പ്രധാന അധ്യാപിക എം പി നിഷ, വിദ്യാരംഗം കോഡിനേറ്റർ എം.കെ. ശാന്തി എന്നിവർ സംസാരിച്ചു. നിരവധി രക്ഷിതാക്കളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധിപേർ ചടങ്ങിന് സാക്ഷികളാകാൻ എത്തിയിരുന്നു.


