ഫയർ സ്റ്റേഷനു അനുവദിച്ച ആധുനിക വാട്ടർ ടെണ്ടർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി ഫയർ സ്റ്റേഷനു കിട്ടിയ ആധുനിക വാട്ടർ ടെണ്ടർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ വാഹനം കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ആറാമത്തെ വാഹനം ആണ്. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. ഓട്ടോമാറ്റിക് പമ്പിങ് സിസ്റ്റം, GPS സംവിധാനം, മോണിറ്റർ, മുതലായ പ്രത്യേകത ഉണ്ട്. 2017 ജൂൺ 24 ഉദ്ഘാടന സമയത്ത് ഒരു വാഹനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവനക്കാരുടെ എണ്ണവും കൂട്ടി 5 പോസ്റ്റ് കൂടി അനുവദിച്ചതായി സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പി പറഞ്ഞു.

സ്റ്റേഷൻ സ്ഥാപിതമായതിന്റെ 5-ാം വാര്‍ഷികത്തിൽ ലഭിച്ച വാട്ടർ ടെണ്ടർ നിലവിലുള്ള വാഹനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതൽ ആധുനിക സൗകര്യങ്ങളോടെ കൊയിലാണ്ടി മേഖലയുടെ സുരക്ഷിതത്വത്തിന് ഒരു മുതൽക്കൂട്ടാവുമെന്ന് ചെയര്‍പേഴ്സൺ അഭിപ്രയപെട്ടു. കൊയിലാണ്ടിയിലെ വ്യാപാരികളുടെയും ജനങ്ങളുടെയും ഒരുപാട് കാലത്തെ കഠിന പ്രയത്നത്തിൻ്റെ ഭാഗമായാണ് 5 വർഷം മുമ്പ് കൊയിലാണ്ടിയിലെ ഫയർ സ്റ്റേഷൻ നിലവിൽ വന്നത്.നിലവിൽ പരിമിതമായ സൗകര്യങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അസൗകര്യങ്ങൾ ഏറെയാണ്.


പുതിയ കെട്ടിടം പണിയാൻ സ്ഥലം ലഭിച്ചെങ്കിലും അത് എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരുത്താൻ വേണ്ട നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന് സ്റ്റേഷൻ ഓഫീസർ അഭിപ്രായപ്പെട്ടു. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപി, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെ,വാർഡ് കൗൺസിലർ എ. ലളിത, ഗ്രേഡ് അസി:സ്റ്റേഷൻ ഓഫീസർ പ്രദീപ് എന്നിവർ ആശംസ അർപ്പിച്ചു.


