ഉണ്ണികുളം പഞ്ചായത്ത് ഭിന്നശേഷി സൗഹൃദമാക്കും

എകരൂൽ: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. കാർഷികം, ആരോഗ്യം, മൃഗസംരക്ഷണം, വനിതാ വികസനം, വിദ്യാഭ്യാസം, പട്ടികജാതി പട്ടിക വർഗ മേഖലകളിൽ വിവിധ തരം നൂതന പദ്ധതികൾ നടപ്പാക്കും. വികസന സെമിനാർ പ്രസിഡൻറ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നിജിൽരാജ് അധ്യക്ഷനായി.

ഷബ്ന ആറങ്ങാട്ട് പദ്ധതി വിശദീകരിച്ചു. കെ.കെ. അബ്ദുള്ള, ബിച്ചു ചിറക്കൽ, കെ.കെ. നാസർ, ടി.സി. രമേശൻ, കെ.ഉസ്മാൻ, വാസുദേവൻ നായർ, ടി. മുഹമ്മദ്, അഞ്ജലി, പി. സാജിദ എന്നിവർ സംസാരിച്ചു.


