”കടലാഴം” സാഗര സംരക്ഷണറാലിയും ബോധവത്കരണ ക്ലാസ്സും

കൊയിലാണ്ടി ഗവ. ഫിഷറീസ് യുപി സ്കൂൾ വിദ്യാർഥികൾ ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സാഗര സംരക്ഷണറാലിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കൊയിലാണ്ടി വിരുന്നു കണ്ടി മുതൽ ഹാർബർ വരെ നടന്ന റാലിയിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും അധ്യാപകരും അണിനിരന്നു.

തുടർന്ന് കൊയിലാണ്ടി ടെക്നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ബോധവത്കരണ സദസ്സിൽ പ്രശസ്ത പരിസ്ഥിതിപ്രവർത്തകനും അധ്യാപകനുമായ കെ.ടി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. ടെക്നിക്കൽ ഹൈസ്കൂൾ പ്രധാനാധ്യാപിക സുചേത വി.പി അധ്യക്ഷത വഹിച്ച ചടങ്ങിന് ജി.എഫ്. യു.പി.സ്കൂൾ പ്രധാനാധ്യാപകൻ എൻ.എം. സുരേഷ് കുമാർ സ്വാഗതവും കോ-ഓർഡിനേറ്റർ കെ.കെ. ഗോപിനാഥ് നന്ദിയും പറഞ്ഞു.


