തേങ്ങാകൂടക്കു തീപിടിച്ചു

കൊയിലാണ്ടി: തേങ്ങാകൂടക്കു തീപിടിച്ചു. തിങ്കളാഴ്ച 5 മണിയോടെ പൂക്കാട് കൊളക്കാട് യു.പി.സ്കൂളിനു സമീപം മണ്ണാർകണ്ടി മൊയ്തീൻ്റെ വീട്ടിലെ തേങ്ങാ കൂടയാണ് തീ പിടിച്ചത്. .കൊയിലാണ്ടിയിൽ നിന്നും അസി: സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദിൻ്റെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങൾ എത്തുകയും തീ കെടുത്തുകയും ചെയ്തു.

ഏകദേശം 3000 തേങ്ങയോളം കത്തിനശിച്ചു. 40000രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് ഫയർ & റെസ്ക്യൂ ഓഫീസർമാരായ ശ്രീകാന്ത്, ബിനീഷ്, നിധിപ്രസാദ്, ഇർഷാദ്, സനൽരാജ്, ഹോംഗാർഡ്, ബാലൻ, പ്രദീപ്കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.


