ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിനെതിരെ പ്രതിഷേധം
കൊയിലാണ്ടി: ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുത്താമ്പി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമായിട്ടും നന്നാക്കാൻ തയ്യാറാവാത്ത കൗൺസിലറുെടെയും അധികാരികളുടെയും നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്തൽ കത്തിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു.


ജനങ്ങളുടെ പ്രയാസം മനസിലാക്കാൻ സാധിക്കാത്ത ഭരണാധികാരികൾക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ഈ സമരമെന്നും വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും യോഗം ഉദ്ഘാടനം ചെയ്ത റാഷിദ് മുത്താമ്പി പറഞ്ഞു. മുഹമ്മദ് നിഹാൽ ആദ്യക്ഷത വഹിച്ചു. ജിത്തു കണിയാണ്ടി നജീബ് ഒറവങ്കര, ജാസിം എം.കെ ഷിംഷാദ് പ്രിത്വിരാജ് പുതിയോട്ടിൽ എന്നിവർ നേതൃത്വം നൽകി.


