ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു

ചേമഞ്ചേരി : കാപ്പാട് ഗവ: യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പച്ചക്കറി വിത്തുകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ അടുക്കളയിലേക്ക് ആവശ്യമുള്ള വിഷരഹിത പച്ചക്കറികളുടെ കൃഷിയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പദ്ധതികൾ വിശദീകരിച്ച കൃഷി ഓഫീസർ വിദ്യാ ബാബു പറഞ്ഞു.

വാർഡ് മെമ്പർ വി ഷരീഫ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റാർ പി.പി. സതീഷ് കുമാർ സ്വാഗതം പറഞ്ഞു. പി ടി’ എ പ്രസിഡണ്ട് എം രതീഷ്, എം.പി.ടി.എ ചെയർപേഴ്സൺ ദീപ പ്രദീപ്, വി. നിഷിദ, സ്റ്റാഫ് സെക്രട്ടറി ആൻസി തുടങ്ങിയവർ സംസാരിച്ചു. ഉസ്മാൻ അബ്ദുൾ ഖാദർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി.


