അരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: അരിക്കുളം യു പി സ്കൂളിനു മുൻവശം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരിക്കുളത്തെ ഈരൻ കുഞ്ഞാലി സായൂജ് (28) ആണ് മരിച്ചത്. ഗോപാലന്റെയും വസന്തയുടെയും മകനാണ്. ഞായറാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.




