കൊയിലാണ്ടി> മിനി സിവിൽ സ്റ്റേഷനിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി നടത്തി. തഹസിൽദാർ ടി.സോമനാഥൻ, താലൂക്ക് സപ്ലൈ ഓഫീസർ കെ.ടി പ്രകാശൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സി.കെ രവി, പി. പ്രേമൻ, ജീവനക്കാരായ കെ. ബിന്ദു, ടി. ശശിധരൻ എന്നിവർ നേതൃത്വം നൽകി. മുഴുവൻ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.