വികസന സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര എം. എൽ. എ യും മുൻ മന്ത്രിയുമായ ടി. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.

എം. പി ശിവാനന്ദൻ, സി. കെ ശ്രീകുമാർ, സതി കിഴക്കയിൽ, ഷീബ മലയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബ്ലോക്കിന്റെ വികസന കാഴ്ചപ്പാട് കെ. ജീവാനന്ദനും, കരട് അവതരണം കെ. ടി. എം. കോയയും നടത്തി. ബിന്ദു മഠത്തിൽ സ്വാഗതവും, ഏ. ടി. മനോജ്കുമാർ നന്ദിയും പറഞ്ഞു.


