SPC ഫുട്ബോൾ ടൂർണ്ണമെന്റ്: കൊയിലാണ്ടി GVHSS ജേതാക്കളായി

കൊയിലാണ്ടി: SPC ഫുട്ബോൾ ടൂർണ്ണമെന്റ്: കൊയിലാണ്ടി GVHSS ജേതാക്കളായി. കോഴിക്കോട് റൂറൽ വടകര സബ്ഡിവിഷൻ എസ്. പി. സി ഫുട്ബോൾ ടൂർണ്ണമെൻറിൽ ആവേശകരമായ മൽസരത്തിൽ പയ്യോളി GVHSS നെ പരാജയപ്പെടുത്തി കൊയിലാണ്ടി GVHSS ലെ കുട്ടി പോലീസുകാർ ജേതാക്കളായി. ചോമ്പാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഡി.വൈ.എസ്.പി.അശ്വ കുമാർ ഉൽഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.

ടൂർണ്ണമെൻ്റിലെ മികച്ച കളി ക്കാരനായി ജെസിൻ ജെ. പ്രസാദിനെ തെരഞ്ഞെടുത്തു. മേമുണ്ട സ്കൂളിലെ ഗൗതം ആണ് മികച്ച ഗോൾ കീപ്പർ. വടകര ഡി.വൈ.എസ്.പി.ആർ. ഹരിപ്രസാദ് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. എഫ്.എം.നസീർ, ദീപ, കവിത, സീനത്ത്, എ എൻ.രമേശ് എന്നിവർ സംസാരിച്ചു.


