കൊരയങ്ങാട് തെരു ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ പുന: പ്രതിഷ്ഠാദിന വാർഷികം

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ പുന:പ്രതിഷ്ഠാദിന വാർഷികം മെയ് 31ന് ചൊവാഴ്ച രോഹിണി നക്ഷത്രത്തിൽ ആഘോഷിക്കും ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിലായിരിക്കും ചടങ്ങുകൾ. കാലത്ത് മഹാഗണപതിഹോമം,, വൈകീട്ട് ദീപാരാധന,, ഭഗവതി സേവയും, രാത്രി 7.30 തായമ്പകയും ഉണ്ടായിരിക്കും.

