വീരവേഞ്ചേരി എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷം

കൊയിലാണ്ടി: വീരവേഞ്ചേരി എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി. കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ എം. നാരായണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. പി. ശിവാനന്ദൻ, ഡി.ഇ.ഒ. ഒ കെ.വാസു, കെ. ജീവാനന്ദൻ, ടി.കെ. ഭാസ്കരൻ, പ്രധാനാധ്യാപിക ഗീത. കെ. കുതിരോടി, ജിനേഷ് പുതിയോട്ടിൽ, വി.കെ. രവീന്ദ്രൻ, പി. ഗോവിന്ദൻ, കെ. വിജയരാഘവൻ, എൻ. ശ്രീധരൻ, രൂപേഷ് കൂടത്തിൽ, ഒ. രാഘവൻ, എം.കെ. രാമചന്ദ്രൻ, റഫീഖ് ഇയ്യത്തു കുനി, യു. ശ്രീധരൻ, എം. ചന്ദ്രൻ നായർ, സജി കുമാർ ഒതേയോ ത്ത്, പി.എം. ബുഷ്റ, ടി.കെ. സുജാത എന്നിവർ സംസാരിച്ചു. കലാ പരിപാടികൾ, അനുമോദന സദസ് തുടങ്ങിയവ നടന്നു. ആഘോഷ പരിപാടികൾ നവംബർ വരെ നീണ്ടു നിൽക്കും.

