BSNL ജീവനക്കാർ പ്രതിഷേധിച്ചു

കോഴിക്കോട്: BSNL ജീവനക്കാർ പ്രതിഷേധിച്ചു. ഒഴിവുകൾ വെട്ടിക്കുറച്ച് നോൺ എക്സിക്യുട്ടീവ് തസ്തികകളിലേയ്ക്ക് നിയമനവും ജീവനക്കാരുടെ പ്രമോഷനും തടയുന്ന മാനേജ്മെന്റ് നടപടിക്കെതിരെയാണ് BSNL ജീവനക്കാർ പ്രതിഷേധിച്ചത്. ജനറൽ മാനേജർ ഓഫീസിന് മുന്നിലും വടകര, കൽപ്പറ്റ ടെലിഫോൺ ഭവനുകൾക്കുമുന്നിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ജനറൽ മാനേജർ ഓഫീസിനുമുന്നിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് വി ദിനേശൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി ഭാഗ്യലക്ഷ്മി, അസി. സെക്രട്ടറി കെ വി ജയരാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ശ്രീനിവാസൻ സ്വാഗതവും കെ രേഖ നന്ദിയും പറഞ്ഞു. കൽപ്പറ്റയിൽ എ ജി ചന്ദ്രൻ, ജോസ് സൈമൺ, അഭിജിത്ത് എന്നിവരും വടകരയിൽ കെ എം പ്രേമൻ, സജിത്ത് കുമാർ, വി പി ശശിധരൻ എന്നിവരും സംസാരിച്ചു.


