ജില്ലാ അത്ലറ്റിക്ക് സമ്മര്‍ കോച്ചിങ്ങ് ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: കോഴിക്കോട് ജില്ല അത്ലറ്റിക് അസോസിയേഷന് മെയ് 7 മുതല്‍ ആരംഭിക്കുന്ന അത്ലറ്റിക്ക് സമ്മര്‍ കോച്ചിങ്ങ് ക്യാമ്പ് കൊയിലാണ്ടിയില്‍ നടക്കും. ക്യാമ്പിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു, കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന രൂപീകരണ യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

അത്ലേറ്റിക് അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ സാബിറ പദ്ധതി വിശദീകരിച്ചു. ജി വി.എച്ച്.എസ്.എസ്. എച്ച്. എം. ഗീത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. നസീര്‍, എം. ജ്യോതികുമാര്‍, റഷീദ് പുളിയഞ്ചേരി, ചന്ദ്രശേഖരന് പന്തലായനി, വി വി നിര്‍മ്മല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.


