കൊയിലാണ്ടി മേഖലയിൽ ഉണ്ടായ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്

കൊയിലാണ്ടി: വിഷുദിനത്തിൽ കൊയിലാണ്ടി മേഖലയിൽ ഉണ്ടായ അപകട പരമ്പരയിൽ ആറ് പേർക്ക് പരുക്ക്. കാഞ്ഞിലശ്ശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്ര കാരായ നിഖിൽ, വിജയ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴരിയൂരിൽ സ്കൂട്ടറിൽ ബൈക്കിടിച്ച് മറ്റൊരു സ്ത്രീക്ക് പരുക്കേറ്റു. തിരുവങ്ങൂരിൽ കാറ് ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റു. കൂടാതെ പടക്കം പൊട്ടി പരുക്കേറ്റ ഉള്ള്യേരി നാറാത്ത് സുധീഷ് (32)നെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

