വൈദ്യുതി മന്ത്രിക്കെതിരെ CITU നേതാവ് നടത്തിയ ആക്ഷേപം പൊതുജനം തള്ളും

കൊയിലാണ്ടി; വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിക്കെതിരെ CITU സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉന്നയിച്ച ആക്ഷേപം പൊതുജനം തള്ളുമെന്ന് കേരള വിദ്യാർത്ഥി ജനത. KSEB യിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് വകുപ്പിനെ ലാഭത്തിലാക്കിവരുന്നതിലും രാഷ്ട്രീയം നോക്കാതെ തന്നെ തീരുമാനം നടപ്പിലാക്കുന്നതിലും മന്ത്രിക്കുള്ള കഴിവ് പലരിലും ആസ്വാരസ്യം ഉളവാക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ന് മന്ത്രിക്കെതിരെ ഇത്തരത്തിൽ ഉള്ള വിമർശനത്തിലേക്ക് നയിച്ചിരിക്കുന്നത്.

വകുപ്പിനോടും ജനങ്ങളോടും നീതി പുലർത്തുന്ന മന്ത്രിയോട് ഇത്തരത്തിൽ ഉള്ള പ്രതിഷേധങ്ങൾ നടത്തുന്നവർക്ക് മറ്റു പല ഉദ്ദേശങ്ങളുമാണെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എസ് വി ഹരിദേവ്, ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.


