നിയമ സഹായ ക്ലിനിക് ആരംഭിച്ചു

കൊയിലാണ്ടി: സബ്കോടതിയുടെ കിഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ്സ് കമ്മിറ്റിയും കണ്ണൻ കടവ് ക്രെസെന്റ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന നിയമ സഹായ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ക്രെസെന്റ് കെട്ടിടത്തിൽ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ക്രെസെന്റ് വൈസ് ചെയർമാൻ ആലികോയ തെക്കയിൽ ആദ്ധ്യക്ഷത വഹിച്ചു.

താലൂക്ക് ലീഗൽ സർവീസസ്സ് കമ്മിറ്റി സെക്രട്ടറി വി. ധനേഷ് പദ്ധതി വിശദീകരണം നടത്തി. സൗജന്യ ക്ലിനിക്കിൽ എല്ലാ രണ്ടാം ശനിയാഴ്ചയും പാനൽ അഡ്വക്കറ്റിന്റെ സേവനം ഉണ്ടാവും.
ബോധവത്കരണ ക്ലാസ്സിന് താലൂക്ക് ടി എൽ എസ്സ് സി പാനൽ ലോയർ അഡ്വക്കറ്റ്ടി കെ രാധാകൃഷ്ണൻ നേതൃത്വം നൽകി. എ ടി ബിജു. ടി വി ചന്ദ്രഹാസൻ. പിപി. ഉദയ ഘോഷ്. ലീഗൽ വളണ്ടിയർ റഷീദ് പുനൂർ പ്രസംഗിച്ചു. എംപി മൊയ്തീൻ കോയ. സ്വാഗതവും തസ്ലീന കബീർ നന്ദി യും പറഞ്ഞു.


