മൂടാടിയിൽ യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: മൂടാടിയിൽ യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുചുകുന്ന് സ്വദേശി റിനീഫ്, വിയ്യൂർ അരീക്കൽതാഴ’ഷിജി എന്ന യുവതിയുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മൂടാടി വെള്ളറക്കാട് സ്റ്റേഷനു സമീപം നരിക്കുനി ഭാഗത്താണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇവരെ നേരത്തെ കാണാനില്ലെന്ന പരാതിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മരണപ്പെട്ട റിനീഫിൻ്റെ ഭാര്യ പരേതയായ ബാനി. മകൾ: ശ്രീമോൾ.

