KOYILANDY DIARY.COM

The Perfect News Portal

റിയാദിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

കൊയിലാണ്ടി> സൗദിയിലെ റിയാദിൽ വ്യാപാരിയായ ബാലുശ്ശേരി പനായി കിഴക്കില്ലത്ത് മുഹമ്മദ് ജാസിർ (26) നജ്‌റാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. വ്യാപാര ആവശ്യാർത്ഥം സെയിൽ ചെയ്യുന്ന വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ഷിനു (പനായി) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മരണപ്പെട്ട ജാസിയുടെപിതാവ്: കുഞ്ഞിമൊയ്തീൻ. മാതാവ്: കണ്ണൻകടവ് തെക്കയിൽ സുബൈദ. കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ വന്ന് നിക്കാഹ് കഴിഞ്ഞ് സൗദിയിലേക്ക് പോയത്.

Share news