നവീകരിച്ച പൊന്നാരത്തിൽ താഴ പൊതു കിണർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ 15-ാം വാർഡിൽ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പൊന്നാരത്തിൽ താഴ പൊതു കിണറിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ നിർവ്വഹിച്ചു. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങളുടെ ഏക ജല സ്രോതസ്സായ കിണർ ശോചനീയവസ്ഥയിലായിട്ട് വർഷങ്ങളായി. ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, എം. നാരായണൻ മാസ്റ്റർ, എം.വി. ബാലൻ, വി.കെ. രേഖ എന്നിവർ സംസാരിച്ചു. എം.എം. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ഒ.കെ. ഷെർളി നന്ദിയും പറഞ്ഞു.




