പന്തലായനി സാംസ്ക്കാരിക നിലയം: ഭൂമി ഏറ്റുവാങ്ങി
ഭൂമി ഏറ്റുവാങ്ങി. കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പന്തലായനി 15-ാം വാർഡിൽ സാംസ്ക്കാരിക നിലയം നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തു. വിയ്യൂർ അരീക്കൽ ചന്ദ്രൻ, പ്രസന്ന, രൻസിത്ത് എന്നിവർ നഗരസഭയ്ക്ക് സൗജന്യമായി നൽകിയ 4 സെൻ്റ് സ്ഥലമാണ് നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ ഏറ്റുവാങ്ങിയത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു. പന്തലായനി ചെരിയാല താഴയുള്ള സ്ഥലമാണ് ഇവരിൽ നിന്ന് സൗജന്യമായി അനുവദിച്ച് കിട്ടിയത്.

ചടങ്ങിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, മുൻ നഗരസഭ വൈസ് ചെയർമാൻ ടി. കെ. ചന്ദ്രൻ മാസ്റ്റർ, മുൻ കൗൺസിലർമാരായ എം. നാരായണൻ, വി.കെ. രേഖ, സ്ഥലം ഉടമകളായ അരീക്കൽ ചന്ദ്രൻ, രൻസിത്ത് എന്നിവർ സംസാരിച്ചു. എം.വി. ബാലൻ സ്വാഗതവും എം. സുധീഷ് നന്ദിയും പറഞ്ഞു.


